കൊച്ചി: വൈപ്പിൻ, എടവനക്കാട് പ്രദേശങ്ങൾ വേലിയേറ്റം മൂലം കഴിഞ്ഞ 20 ദിവസമായി വെള്ളത്തിലായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. പതിമൂന്നാം വാർഡിലെ 200 കുടുംബങ്ങളാണ് വെള്ളത്തിലായത്.

കണ്ണുപിള്ള കെട്ട്, തോപ്പിൽ ചെമ്മിൻകെട്ട് കവിഞ്ഞാണ് വീടുകളിൽ വെള്ളം കയറുന്നത്. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് റെസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ (റാക്കോ) ഭാരവാഹികളായ പി.ആർ. പത്ഭനാഭൻ നായർ, കുരുവിള മാത്യൂസ്, കുമ്പളം രവി, ഏലൂർ ഗോപിനാഥ് എന്നിവർ ആവശ്യപ്പെട്ടു.