കോലഞ്ചേരി: പരിസ്ഥിതിമനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്നവർ ചേർന്ന് ഹരിത രാഷ്ട്രീയ സേന രൂപവത്കരിച്ചു. 26 ദേശീയ ഭരണഘടനാ ദിനം മുതൽ ഡിസംബർ 6 ഡോ. അംബേദ്കറുടെ പരിനിർവാണ ദിനം വരെ നിയമസാക്ഷര യജ്ഞ പ്രചാരണം നടത്തും.വാഴക്കുളം ഭാസി ചെയർമാനായും മൗലാനാ ബഷീർ, രാംദാസ് വേങ്ങേരി, എം.വി. രത്‌നാകരൻ, രാധാകൃഷ്ണൻ ചെങ്ങാട്ട്, പി.ഡി. പയസ്, വി.കെ. കമലൻ, പി.ജി.കെ. തോമസ്, വി.ടി. ചെറിയാൻ, സതീശൻ വാഴനി എന്നിവർ ജനറൽ കൺവീനർമാരുമായി 51 അംഗ സമിതി രൂപവത്കരിച്ചു.