പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബ്ളോക്ക് ചെയിൻ വിഷയത്തിൽ ഇന്റർനാഷണൽ വെബിനാർ സംഘടിപ്പിച്ചു. എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ്. ദിവാകരൻ നായർ, പ്രിൻസിപ്പൽ പ്രൊഫ. ജോൺ ജെ. പാലക്കപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. അമേരിക്കൽ കമ്പനിയായ ഗൈറോസ് പ്രോട്ടീൻ ടെക്നോളജീസിൽ ആർ ആൻഡ് ഡി എൻജിനിയറും പ്രോജക്ട് ലീഡറുമായ അനു ജി. ഇഞ്ചക്കൽ ആപ്ളിക്കേഷൻ ഓഫ് ബ്ളോക്ക് ചെയിൻ ടെക്നോളജീസ് ഇൻ ഗ്ളോബൽ വാക്സിൻ ഡെവലപ്പ്മെന്റ് ആൻഡ് പ്രോഡക്ഷൻ എന്ന വിഷയം അവതരിപ്പിച്ചു. രണ്ടു ദിവസത്തെ വെബിനാറിൽ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഇൻഡസ്ട്രിയലിസ്റ്റുകൾ, ഗവേഷകർ എന്നിവരടക്കം ഇരുന്നൂറിലധികം പേർ പങ്കെടുത്തു.