മൂവാറ്റുപുഴ: ദമ്പതിമാർ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തേക്ക്. കോൺഗ്രസ് പ്രതിനിധികളായാണ് ദമ്പതിമാർ മത്സരിക്കുന്നത്. ഭർത്താവ് ബ്ലോക്കിലേക്കും, ഭാര്യ ഗ്രാപഞ്ചായത്തിലേക്കുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുകൂടിയായ ജോസ് പെരുമ്പിള്ളിക്കന്നേലാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരക്കുഴ ഡിവിഷനിൽ നിന്നും ജനവിധി തേടുന്നത്. മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യ ആൻസി ജോസും മത്സരിക്കുന്നത്. മഞ്ഞള്ളൂർ പഞ്ചായത്ത് ഭരണ സമിതിയിൽ കഴിഞ്ഞ തവണ രണ്ടര വർഷവും അതിനു മുമ്പ് അഞ്ചു വർഷവും ജോസ് പെരുമ്പിള്ളിക്കുന്നേൽ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ആൻസി ജോസും ഒരുടേം മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റായിരുന്നു. ഇക്കുറിയും ഇവർ വിജയിക്കുംമെന്നാണ് പ്രതീക്ഷിക്കുന്നത്.