മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ളതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേഷൻ ഉള്ളതുമായ ഗ്രന്ഥശാലകളിൽ നിന്നും 2020-21 വർഷത്തെ വാർഷീക ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈലായി kslc.kerala.gov.in എന്നവെബ് സൈറ്റിലാണ് നൽകേണ്ടത്. താലൂക്കിൽ 63 ഗ്രന്ഥശാലകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 30 ആണ്. ഗ്രന്ഥശാല സെക്രട്ടറിമാർ നിശ്ചിത സമയത്തുതന്നെ അപേക്ഷ സമർപ്പിക്കുന്നതിന് തയ്യാറാകുണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് കൗൺസിൽ ഓഫീസുമായി ബന്ധപ്പെടുക.