ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ എടത്തല ഗ്രാമപഞ്ചായത്തിൽ എ ഗ്രൂപ്പിലെ തമ്മിലടി ഗ്രൂപ്പിനെ കൂടുതൽ ദുർബലമാക്കുന്നു. എ ഗ്രൂപ്പിന് ലഭിച്ച സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരു വിഭാഗം ആളുകൾ ഗ്രൂപ്പ് വിടാനുള്ള ഒരുക്കത്തിലാണ്.
മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ.എം. മുനീർ നയിക്കുന്ന ചേരിയും ഇവരുടെ നയപരിപാടികളോട് വിയോജിപ്പുള്ളവരുമാണ് നിലവിലുള്ളത്. 2010 മുതൽ 15വെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുനീർ കെ.പി.സി.സി നിർദ്ദേശം ലംഘിച്ചതിന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ്. ഒരു വർഷം മുമ്പ് തിരിച്ചെടുത്തെങ്കിലും ഒരു മാസം മുമ്പാണ് ബ്ളോക്ക് വൈസ് പ്രസിഡന്റായി നിയമിച്ചത്. പുറത്താക്കപ്പെട്ട ഘട്ടത്തിലും പാർട്ടി പദവികളില്ലാത്തപ്പോഴും എ ഗ്രൂപ്പിന്റെ നേതാവായി നിലനിന്നത് മുനീറാണ്. മുനീറുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അസീസ് തച്ചയിൽ, അഷറഫ് നെടുങ്ങാടൻ, അസീസ് തേവയ്ക്കൽ, അബ്ബാസ് പുക്കാട്ടുപടി എന്നിവരെല്ലാം ഐ ഗ്രൂപ്പിലേക്ക് ചേക്കേറിയിരുന്നു. അവശേഷിക്കുന്ന എ ഗ്രൂപ്പുകാരും ഐ ഗ്രൂപ്പിലേക്ക് കൂറുമാറാനുള്ള ഒരുക്കത്തിലാണ്.
ചിലർ വ്യക്തിതാത്പര്യം മാത്രം പരിഗണിക്കുകയാണെന്നാണ് ആരോപണം.