മൂവാറ്റുപുഴ: ദേശീയ ജനാധിപത്യസഖ്യം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനിലും മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികകൾ നൽകി. അതോടൊപ്പം നിയോജക മണ്ഡലത്തിലെ 11 ഗ്രാമപഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 142 പേർ എൻ.ഡി.എ സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 110 പേർ താമര ചിഹ്നത്തിലും 26 പേർ എൻ.ഡി.എ സ്വതന്ത്ര ചിഹ്നത്തിലും 6 പേർ ബി.ഡി.ജെ.എസ് ചിഹ്നത്തിലും മത്സരിക്കും.