മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ വിവിധ പാർടികളും സ്വതന്ത്രന്മാരുമടക്കം 139 സ്ഥാനാർത്ഥിൾ മത്സരരംഗത്ത്. ഇന്നലെ (വെള്ളി) റിട്ടേണിംഗ് ഓഫീസറുടെ മുമ്പാകെ നടന്ന സൂഷ്മ പരിശോധന പൂർത്തിയാക്കിയതോടെയാണ് ചിത്രം വ്യക്തമായത്. 23- ന് ഉച്ചകഴിഞ്ഞ് 3വരെ സ്ഥാനാർത്ഥിത്യം പിൻവലിക്കുന്നതിനും സ്ഥാനാർത്ഥികൾക്ക് രാഷ്ട്രീയ പാർടികളുടെ ഒൗദ്യോഗിക ചിഹ്നം അനുവദിക്കുന്നതിന് അപേക്ഷ നൽകുന്നതിനും, ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ പേരുകളോടൊപ്പം ചേർക്കേണ്ട പേരുകൾ നൽകുന്നതിനും അവസരമാരുക്കിയിട്ടുണ്ട്. രാവിലെ 11 ന് മൂവാറ്റുപുഴ ഡി ഇ ഒ ഓഫിസിനു സമീപമുള്ള സ്ക്കൗട്ട് ഹാലിലായിരുന്നു സൂഷ്മ പരിശോധനആരംഭിച്ചത് . 28 വാർഡുകളിലേയും സ്ഥാനാർത്ഥികളും അവരെ പിൻന്താങ്ങുന്നവരും, വിവിധ രാഷ്ട്രീയ പാർടി നേതാക്കളും പങ്കെടുത്തു. സൂഷ്മ പരിശോധനയിൽ മൂന്നു വാർഡുകളിൽ എൽ.ഡി.എഫും , യു.ഡി.എഫും ഉന്നയിച്ച തർക്കങ്ങൾ മൂലം രണ്ടു മണിക്കൂറോളം പരിശോധന തടസപ്പെട്ടു.തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ആക്ഷേപം ഉന്നയിക്കുന്നവർ തെളിവുകൂടി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇരു മുന്നണികളും സമയം വേണമെന്ന ആവശ്യം ഉന്നയിച്ചത് വരണാധികാരി അംഗികരിച്ചില്ല. തുടർന്ന് എല്ലാ സ്ഥാനാർത്ഥികളുടേയും നോമിനേഷൻ അംഗീകരിക്കുകയായിരുന്നു

തർക്കങ്ങൾ മൂലം രണ്ടു മണിക്കൂറോളം

സൂഷ്മ പരിശോധന തടസപ്പെട്ടു

11- ാം വാർഡിൽ മത്സരിക്കുന്ന നഗരസഭ കരാറുകാരനെതിരെ യു.ഡി. എഫ് നേതാക്കൾ പരാതി ഉന്നയിച്ചതൊടായാണ് തർക്കം തുടങ്ങിയത് . നഗരസഭയിലെ കരാർ സംബന്ധിച്ച രേഖകൾ പത്രികയിൽ വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ആക്ഷേപം. ഇതുസംബന്ധിച്ച് വ്യക്തമായ രേഖകൾ സ്ഥാനാർത്ഥിതന്നെ തൽസമയം ഹാജരാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് തൊടുപുഴ നഗരസഭയിലെ കരാറുമായി ബന്ധപ്പെട്ട ആക്ഷേപം യു.ഡി.എഫ് ഉന്നയിക്കുകയും ചെയ്തതോടൊ തർക്കും രൂക്ഷമായി. 16-ാം വാർഡിൽ യു.ഡി.എഫിന്റെ സ്ഥാനർത്ഥി സലിം ഹാജിയുടെ പത്രികയിൽ കേസ് വിവരങ്ങൾ എഴുതി ചേർത്തിട്ടില്ലെന്ന് ആക്ഷേപവും, 25-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.പി.എൽദോസിന്റെ പത്രികയിൽ ശിക്ഷിക്കപ്പെട്ട കേസ് വിവരം മറിച്ചുവച്ചുവെന്ന എൽ.ഡി.എഫിന്റെ ആക്ഷേപങ്ങളുമാണ് തർക്കം നീളാൻ കാരണയത്.

.