hos
വെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രത്തോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ ആശുപത്രി സംരഷണ സമിതിയുടെ നേതൃത്വത്തിൽ ജനജാഗരണ പരിപാടി നടത്തുന്നു

പെരുമ്പാവൂർ: വെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രത്തോട് അധികൃതർ കാണിക്കുന്ന അവഗണനക്കും ആശുപത്രിയുടെ ശോച്യാവസ്ഥയും സംബന്ധിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കുന്നതിനു ആശുപത്രി സംരഷണ സമിതിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ജനജാഗരണ പരിപാടി സംഘടിപ്പിച്ചു. മുഴുവൻസമയവും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക, കിടത്തി ചികിത്സ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രചാരണം നടത്തുന്നത്. ആശുപത്രി സംരക്ഷണ സമിതി രക്ഷാധികാരി ബോബി ജോൺ ഉദ്ഘാടനം ചെയ്തു. സമിതി ജനറൽ കൺവീനർ ശിവൻ കദളി അദ്ധ്യക്ഷത വഹിച്ചു. എം.എ. കൃഷ്ണൻകുട്ടി, സന്തോഷ് വർഗീസ്, എ.എ. ഷംനാദ്, കെ.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.