ആലുവ: വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ജനമനസുകളിൽ നിന്നും വികസന നായകനെ മറ്റിനിർത്താൻ പിണറായിയുടെ വിജിലൻസ് നാടകം കൊണ്ട് കഴിയില്ലെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. അഴിമതിയിൽ മുങ്ങികുളിച്ച എൽ.ഡി.എഫ് സർക്കാറിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയെ അകാരണമായി അറസ്റ്റ് ചെയ്തതിനെതിരെ മുസ്ലിംലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവ ബാങ്ക് കവലയിൽ നിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷൻ കവലയിൽ സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാൻ തേവലക്കര, ജില്ലാ സെക്രട്ടറി ഹംസ പാലക്കാട്,നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, ജനറൽ സെക്രട്ടറി പി.എ. താഹിർ, ട്രഷറർ പി.കെ. എ ജബ്ബാർ, പി.എ. അജ്മൽ എന്നിവർ സംസാരിച്ചു
.