abhayabhavan
കൂവപ്പടി ബത്‌ലഹേം അഭയഭവത്തിലെ അന്തേവാസികൾ പച്ചക്കറി വിളവെടുക്കുന്നു

പെരുമ്പാവൂർ: കൂവപ്പടി ബത്‌ലഹേം അഭയഭവത്തിലെ അന്തേവാസികൾ രണ്ടാം വട്ടവും നൂറു മേനി വിളഞ്ഞതിന്റെ സന്തോഷത്തിലാണ്. രണ്ടാം ഘട്ടവിളവെടുപ്പിന് നേതൃത്വം നൽകിയത് ഡയറക്ടർ മേരി എസ്തപ്പാനും കൃഷി ഓഫീസർ ടി.എ.സഫിയയും ഇവിടുത്തെ അന്തേവാസികളും ചേർന്നാണ്.സ്ഥാപനം കേന്ദ്രീകരിച്ചുള്ള കൃഷി ഇറക്കൽ പദ്ധതിയാണ് ബത്‌ലഹേം അഭയഭവനിൽ നടപ്പാക്കിയത്. വെണ്ട, മത്തങ്ങ, തക്കാളി, ചേന, ചേമ്പ്, കപ്പ, വഴുതന, ചീര, പടവലങ്ങ തുടങ്ങിയവയെല്ലാം മികച്ച വിളവ് നൽകി.ബത്‌ലഹേം ഡയറക്ടർ മേരി എസ്തപ്പാന്റെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.