കൊച്ചി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി നാടിന് പ്രയോജനംചെയ്യുന്ന യോഗ്യരായ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കേരള ദളിത് ഫെഡറേഷൻ ( ഡെമോക്രാറ്റിക് ) ജില്ല ഘടകം ആഹ്വാനം ചെയ്തു.

രണ്ട് തവണയിൽ കൂടുതൽ മത്സരിച്ചവരെയും നിരവധി സ്ഥാനമാനങ്ങൾ കൈയാളുന്നവരെയും തിരഞ്ഞെടുക്കരുതെന്നും അണികൾക്ക് നിർദേശം ദളിത് ഫെഡറേഷൻ തങ്ങളുടെ അണികൾക്ക് നൽകിയിട്ടുണ്ട്. എറണാകുളത്ത് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ജില്ല പ്രസിഡന്റ് പി.സി. ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. തങ്കപ്പൻ, ജില്ല വൈസ് പ്രസിഡന്റ് ടി.ആർ ഗോപീകൃഷ്ണൻ, വനിതകമ്മിറ്റി സംസ്ഥാന ട്രഷറർ സുഭദ്ര, മണി അങ്കമാലി, കെ.പി. അർജുനൻ, പത്മനാഭൻ, കൃഷ്ണൻകുട്ടി, ജില്ല വൈസ് പ്രസിഡന്റ് പി.എ.തങ്കപ്പൻ ,ജോ. സെക്രട്ടറി എം.എ. മണി എന്നിവർ സംസാരിച്ചു.