പറവൂർ: എൽ.ഡി.എഫ് വടക്കേക്കര പഞ്ചായത്ത് കൺവെൻഷൻ കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എം. രമാകാന്തൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എ. സുധി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ടി.ആർ. ബോസ്, ടി.ജി. അശോകൻ, കെ.സി. രാജീവ്, കെ.എസ്. സലീഷ്, എ.എ. കൊച്ചമ്മു, കെ.എം. അംബ്രോസ്, കെ.ബി. അറുമുഖൻ, കെ.പി. വിശ്വനാഥൻ, വർഗീസ് മാണിയാറ, എം.കെ. കുഞ്ഞപ്പൻ തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റായി കെ.എസ്. സുധിയേയും സെക്രട്ടറിയായി എ.ബി. മനോജിനെയും തിരഞ്ഞെടുത്തു.