കൊച്ചി : സ്ഥാനാർത്ഥി നിർണയത്തിൽ ഇടത് - വലത് മുന്നണികൾ നായർ സമുദായ അംഗങ്ങളെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തം. തൃക്കാക്കരയിൽ 43 വാർഡുകളിൽ കോൺഗ്രസ് - സി.പി.എം നേതൃത്വം നായർ സമുദായത്തിന് അർഹമായ പ്രാധാന്യം നൽകിയിട്ടില്ല. ഇക്കാര്യം ഉയർത്തി മുന്നോക്ക സമുദായ ഐക്യ മുന്നണി ജനറൽ സെക്രട്ടറി ബാലമുരളി രംഗത്ത് എത്തി. കോൺഗ്രസ് ആകെ നൽകിയിരിക്കുന്നത് ഒരു സീറ്റ് മാത്രമാണ്. വിജയസാദ്ധ്യതയുള്ള പല വാർഡുകളിലും നായർ സമുദായത്തിൽ നിന്നും സ്ഥാനാർത്ഥികൾ ഉള്ളപ്പോൾ സമുദായത്തിൽ നിന്നും ഒരു വനിതാ സ്ഥാനാർത്ഥിക്ക് മാത്രമാണ് സീറ്റ് നൽകിയത്. അതും തീരെ വിജയ സാദ്ധ്യതയില്ലാത്ത വാർഡിൽ. ഇടതുമുന്നയും വ്യത്യസ്തമല്ല. മുസ്ലിം,ക്രിസ്ത്യൻ വിഭാഗക്കാർക്ക് പത്തിലേറെ സീറ്റ് നൽകിയപ്പോൾ നായർ വിഭാഗത്തിന് ആകെ നൽകിയത് മൂന്ന് സീറ്റുകൾ മാത്രം. ഇടതുപക്ഷത്ത് ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ മുസ്ലിം വിഭാഗക്കാരാണ്. 13 പേര്.തൊട്ടുപിന്നിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 11 പേർർ.വിജയ സാദ്ധ്യതയുള്ള നായർ സമുദായത്തിലെ സ്ഥാനാർത്ഥികളെ തഴഞ്ഞതായും അദ്ദേഹം ആരോപിച്ചു. തൃക്കാക്കരയിലെ വിവിധ വാർഡുകളിൽ മത്സരിക്കുന്ന സമുദായ അംഗങ്ങളായ എല്ലാ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയം നോക്കാതെ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.