പറവൂർ: എൽ.ഡി.എഫ് ചിറ്റാറ്റുകര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.എൻ. സൈനൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. വേണുഗോപാൽ, കെ.എം. ദിനകരൻ, രാജു ജോസ്, ടി.എസ്. രാജൻ, ഡിവിൻ കെ. ദിനകരൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റായി എ.എൻ. സൈനനേയും സെക്രട്ടറിയായി കെ.ഡി. വേണുഗോപാലിനെയും തിരഞ്ഞെടുത്തു.