കളമശേരി: ബി.ടെക്ക് ലാറ്ററൽ എൻട്രി, ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 24 ന് ഓൺലൈൻ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താത്പര്യമുള്ള വിദ്യാർത്ഥികൾ നവംബർ 21 ന് വൈകിട്ട് 5 നും 22 ന് വൈകിട്ട് 5 നുമിടയിൽ തങ്ങളുടെ പ്രൊഫൈൽ പേജിൽ രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു.