agri
മറ്റൂർ ഫാർമേഴ്സ് ബാങ്ക് കാർഷിക വിപണ കേന്ദ്രം പ്രസിഡന്റ് കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: സംസ്ഥാന സർക്കാരിന്റെ തീരുമാനപ്രകാരം കാലടി ഫാർമേഴ്സ് ബാങ്കിൽ പച്ചക്കറി സ്റ്റാൾ തുടങ്ങി . ബാങ്കിന്റെ മറ്റൂരിലെ എയർപോർട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന കാർഷിക വിപണന കേന്ദ്രത്തിലാണ് കൂപ്പ് മാർട്ട് പച്ചക്കറി സ്റ്റാൾ തുടങ്ങിയത് .കാലടി പ്രദേശത്ത് കർഷകർ ഉദ്പ്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളാണ് വില്പന നടത്തുന്നത് . ഇടനിലക്കാരെ ഒഴിവാക്കി നാട്ടിലെ കർഷകർ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികൾ നേരിട്ട് സംഭരിച്ച് വില്പന നടത്തുന്നതിലൂടെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ഉയർന്ന വില ലഭ്യമാക്കാനും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ പൊതു വിപണിയേക്കാൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനും ബാങ്ക് ലക്ഷമിടുന്നു .ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ എ ചാക്കോച്ചൻ ,ബാങ്ക് ഡയറക്ടർമാരായ എം .എൽ .ചുമ്മാർ , കെ ജി സുരേഷ് ,ബേബി കാക്കശ്ശേരി ,കെ .ഡി. ജോസഫ് ,ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവരും ചടങ്ങിൽ പങ്കെടുത്തു .ബുധൻ, ഞായർ ദിവസങ്ങളിൽ പച്ചക്കറിസ്റ്റാൾ പ്രവർത്തിക്കില്ല .