വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കുഴുപ്പിള്ളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രിക വരണാധികാരി തള്ളി. മുസ്ലീം ലീഗിന്റെ നോമിനിയായ പി.കെ അബ്ദുൽ റസാക്കിന്റെ പത്രികയാണ് തള്ളിയത്. ഇവിടെ മറ്റൊരാളെയാണ് ആദ്യം ലീഗ് സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ലീഗ് ഭാരവാഹികൾ കൂട്ടത്തോടെ രാജി വെച്ചതിനെതുടർന്നാണ് ആദ്യം നിശ്ചയിച്ച സ്ഥാനാർത്ഥിയെ മാറ്റി അബ്ദുൽ റസാക്കിനെ സ്ഥാനാർത്ഥിയാക്കിയത്. ലീഗിന്റെ വിമത സ്ഥാനാർത്ഥി ഇവിടെ പത്രിക നൽകിയിട്ടുണ്ട്.
ചിലത് റെഡിയാകും , ചിലത് റെഡിയാകില്ല, തന്റെത് റെഡിയായില്ല എന്നാണ് അബ്ദുൽ റസാക്കിന്റെ പ്രതികരണം. പ്രിൻറിംഗ് പ്രസ് ഉടമയായ ഇദേഹം പഞ്ചായത്തിന്റെ പ്രിൻറിംഗ് വർക്കിന് കോൺട്രാക്ട് എടുത്തിട്ടുണ്ട്. പഞ്ചായത്തുമായി കരാർജോലി എടുക്കുന്നവർക്ക് മത്സരിക്കാൻ യോഗ്യതയില്ല. പത്രിക തള്ളാൻ ഇതാണ് കാരണം.