കൊച്ചി: എറണാകുളം എസ്.ആർ. വി സ്കൂൾ പൂർവവിദ്യാർത്ഥി സംഘടന ഡിസംബർ 20, 21, 22 തീയതികളിൽ സംഘടിപ്പിക്കുന്ന ആഗോള സംഗമത്തിന്റെ രജിസ്‌ട്രേഷന്റെയും ഫണ്ട് ശേഖരണത്തിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 5 മണിക്ക് വൈറ്റില ആസാദി കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ അമൽ നീരദ് തിരക്കഥാകൃത്ത് എസ്. എൻ സ്വാമിക്ക് ആദ്യ ഫണ്ട് നൽകി ഉദ്ഘാടനം നിർവഹിക്കും. ഇരുവരും സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. എസ് ആർ.വി സ്കൂൾ പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ഡോ.എ.കെ. സഭാപതി, ഗ്ലോബൽ മീറ്റ് 2020 ചെയർമാൻ പ്രൊഫ. ബി.ആർ. അജിത്, വൈസ് ചെയർമാൻ ആബിദ് അബു തുടങ്ങിയവർ സംസാരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങ് നടക്കുകയെന്ന് സെക്രട്ടറി എം.പി. ശശിധരൻ അറിയിച്ചു.