പെരുമ്പാവൂർ: രായമംഗലം എൽദോ മാർ ബസേലിയോസ് ചാപ്പലിലെ പ്രധാന വൈദികനായ ഫാ. മാത്യൂസ് കണ്ടോത്രയ്‌ക്കലിനിപ്പോൾ സ്ഥാനാർത്ഥിയുടെ കുപ്പായത്തിലാണ്. രായമംഗലം ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.
എൽ.ഡി.എഫിലെ സീറ്റുധാരണയനുസരിച്ച് നൽകിയ സീറ്റിലാണ് കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയായ ഫാദർ മത്സരിക്കുന്നത്. താമസിക്കുന്നതിന്റെ തൊട്ടടുത്ത വാർഡിലാണ് കന്നിയങ്കം. മദ്യവിരുദ്ധസമിതി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.
കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. മാത്തുക്കുഞ്ഞാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൽ.ഡി.എഫാണ് കഴിഞ്ഞതവണ പഞ്ചായത്ത് ഭരിച്ചിരുന്നത്.