തൃപ്പൂണിത്തുറ:എൽ.ഡി.എഫ് തൃപ്പൂണിത്തുറ മുൻസിപ്പൽ കൺവൻഷൻ നടന്നു. സി.പി.എം ജില്ലാ കമ്മറ്റിയംഗം സി.എൻ സുന്ദരൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രികാദേവി അദ്ധ്യക്ഷയായിരുന്നു. എം.സി സുരേന്ദ്രൻ, പി.വാസുദേവൻ, കുമ്പളം രാജപ്പൻ, അഗസ്റ്റിൻ ജോസഫ് കൂളിയാടൻ, ജോർജ് കോട്ടൂർ എന്നിവർ സംസാരിച്ചു.കെ. ലതാനാഥൻ ചെയർമാനും വി.ജി സുധി കുമാർ സെക്രട്ടറിയുമായി തെരഞ്ഞെടുപ്പു കമ്മറ്റി രൂപീകരിച്ചു.