തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചി കോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. ഇന്നലെ വലിയ വിളക്കുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ലക്ഷദീപം തെളിച്ചു.കിഴക്കേ നടയിലെ വലിയ ദീപസ്തംഭത്തിലും വിളക്കുകൾ തെളിഞ്ഞു.തുടർന്ന് പള്ളിവേട്ടയും നടന്നു. ഇന്ന് രാവിലെ ഉത്സവ ചടങ്ങുകൾ ഇല്ല. വൈകിട്ട് മൂന്നര മുതൽ കാഴ്ചശീവേലി. വൈകിട്ട് ഏഴിന് കൊടിയിറക്കൽ, തുടന്ന് ചക്കംകുളങ്ങരയിലേയ്ക്ക് ആറാട്ടിനെഴുന്നള്ളിപ്പ്. രാത്രി 11.30 ന് ആറാട്ട് തുടർന്ന് തിരിച്ചെഴുന്നള്ളിപ്പ്. പുലർച്ചെ കൂട്ടി എഴുന്നള്ളിപ്പോടെ ചടങ്ങുകൾ സമാപിക്കും.