വൈപ്പിൻ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. സൗത്ത് പുതുവൈപ്പ് തിണ്ടിക്കൽ അബ്ദുവിന്റെ ഭാര്യ നബീസയാണ് (70) മരിച്ചത്. അങ്കമാലിയിലെ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചെങ്കിലുന രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐഡിയൽ റിലീഫ് വിംഗ് ജില്ലാ ലീഡറുടെ നേതൃത്വത്തിൽ നായരമ്പലം മഹല്ല് കബർസ്ഥാനിൽ കബറടക്കി. മക്കൾ: മുഹമ്മദ് ടി.എ, സുബൈദ, വാഹിദ. മരുമക്കൾ: സുനിത, ഹുസൈൻ, ഗഫൂൾ.