കോലഞ്ചേരി: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഐക്കരനാട് സർവീസ് സഹകരണ ബാങ്കും കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയനും ചേർന്ന് കടയിരുപ്പിൽ സഹകരണ വാരാഘോഷം നടത്തി. കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐക്കരനാട് ബാങ്ക് പ്രസിഡന്റ് കെ.എൻ.മോഹനൻ നായർ അദ്ധ്യക്ഷനായി. എം.എം.തങ്കച്ചൻ, എം.എസ്. മുരളീധരൻ, പി.എം.ബോബി, ആർ.ഐഷാ ബായ് എന്നിവർ സംസാരിച്ചു.