mc-kamarudheen

കൊച്ചി: കാസർകോട് ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പു കേസിൽ അറസ്റ്റിലായ എം.സി. ഖമറുദ്ദീൻ എം.എൽ.എ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. നവംബർ 11 നാണ് തട്ടിപ്പുകേസിൽ ഖമറുദ്ദീനെ അന്വേഷണസംഘം അറസ്റ്റുചെയ്തത്. കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ ഇനി കസ്റ്റഡിയിൽ കഴിയേണ്ട സാഹചര്യമില്ലെന്നും പ്രമേഹവും രക്തസമ്മർദവുമുൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്.

ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നുലക്ഷംരൂപ കമ്പനി നിക്ഷേപമായി സ്വീകരിച്ചിട്ട് 2019 ഒക്ടോബർ മുതൽ വിഹിതം നൽകുന്നില്ലെന്ന പരാതിയിൽ പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് ഖമറുദ്ദീന്റെ ജാമ്യാപേക്ഷ. നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നൽകിയില്ലെന്ന പേരിൽ ക്രിമിനൽ കേസെടുക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു.