കോലഞ്ചേരി: മൊബൈൽ റീടെയ്‌ലേഴ്‌സ് ആൻഡ് റീച്ചാർജിംഗ് അസോസിയേഷൻ (എം.ആർ.ആർ.എ) ജില്ലാ കമ്മി​റ്റി രൂപീകരണസമ്മേളനം കോലഞ്ചേരിയിൽ നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. കോലഞ്ചേരി യൂണിറ്റ് പ്രസിഡന്റ് കെ.എസ്. മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡൻറ് ശിവബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ നൗഷാദ് പനച്ചിമൂട്ടിൽ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി കെ. എസ്. നിഷാദ്, ശ്രീനാദ് മംഗലത്ത്, ഷിഹാബ് അരയൻകാവ്, എ.എസ്. നിസാം കാഞ്ഞിരമി​റ്റം എന്നിവർ സംസാരിച്ചു. ഭാരവാഹികളെ തിരഞ്ഞെടുത്തു.