special
ജയന്തി ആഘോഷം നടക്കുന്ന മാണിക്കമംഗലം സത്യസായി ശങ്കരശാന്തി കേന്ദ്രം

കാലടി: സത്യസായി ബാബയുടെ ജയന്തി ആഘോഷ പരിപാടികൾ സായി ശങ്കര മാണിക്കമംഗലം കേന്ദ്രത്തിൽ നാളെ (ഞായർ)​ നടക്കും.വൈകിട്ട് ആലുവ സുദർശനൻ, പറവൂർ സോമൻ എന്നിവരുടെ നേതൃത്വത്തിൽ ഭജന നടക്കും.

ജന്മദിനമായ നവംബർ 23നു ഉച്ചക്ക് പിറന്നാൾ സദ്യയും വൈകിട്ട് പ്രത്യേക ഭജനയും നടക്കും.കൊവിഡ് സാഹചര്യയത്തിലും ഭക്തജനങ്ങൾക്കായി നിത്യവും മുടങ്ങാതെ അന്തേവാസികൾക്കായി സായി ഭജന നടക്കും.

ഹരിനാമകീർത്തന ജപയഞ്ജവും സത്യസായി ശങ്കര കേന്ദ്രത്തിൽ എല്ലാ ദിനവും നടക്കുന്നതായി ഡയറക്ടർ പി.എൻ.ശ്രീനിവാസൻ നായർ പറഞ്ഞു.