മൂവാറ്റുപുഴ: നഗരസഭയിൽ പതിനേഴ് വാർഡുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ മത്സരിക്കും. വാർഡ് 1 ലീല ബേബി, വാർഡ് 2 സിന്ധു മനോജ്, വാർഡ് 7 ആശ അനിൽ, വാർഡ് 12 സുജാത അജീഷ്, വാർഡ് 13 ഇന്ദിരാദേവി, വാർഡ് 16 ശ്രീകുമാർ. വി. മേനോൻ, വാർഡ് 17 ടി. ചന്ദ്രൻ, വാർഡ് 19 പ്രീത. വി. ദേവ്, വാർഡ് 21 രമേശ് പുളിക്കൻ, വാർഡ് 24 രമേശ് നാരായണൻ, വാർഡ് 25 അനുരാജ്, വാർഡ് 27 കണ്ണൻ ശിവപുരം എന്നിവർ താമര ചിഹ്നത്തിലും വാർഡ് 11 എം.ആർ. ജയദേവൻ (ജയൻ മാടവന) ബിഡിജെഎസിലും വാർഡ് 15 ശരത്ത്, വാർഡ് 20 സുധ. സി.വി, വാർഡ് 23 ബിന്ദു സുരേഷ്‌കുമാർ, വാർഡ് 26 അഡ്വ. പി. പ്രേംചന്ദ് എന്നിവർ സ്വതന്ത്ര സ്ഥാനാർത്ഥികളായും മത്സരിക്കും. ഇവരുടെ പത്രികകൾ അംഗീകരിച്ചു.