കൊച്ചി: ആഗ്ര ഡിവിഷനിൽ യാർഡ് റീമോഡലിംഗ് ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള ഡൽഹി ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്ന് റെയിൽവെ അറിയിച്ചു. എറണാകുളം -നിസാമുദീൻ മംഗള (02617), തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്‌സ്‌പ്രസ് (06265) എന്നിവ 26 മുതൽ ഡിസംബർ 27 വരെയും, ന്യൂഡൽഹി-തിരുവനന്തപുരം കേരള (02626), നിസാമുദീൻ-എറണാകുളം മംഗള (02618) 28 മുതൽ ഡിസംബർ 29 വരെയും ആഗ്ര, ഘാസിയാബാദ് വഴി സർവീസ് നടത്തും. തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി എക്‌സ്‌പ്രസ് (02431) 26 മുതൽ ഡിസംബർ 27 വരെയും ന്യൂഡൽഹി-തിരുവനന്തപുരം രാജധാനി (02432) 28 മുതൽ ഡിസംബർ 29 വരെയും കോട്ട, ജയ്‌പൂർ, ആൽവാർ, റിവാരി ജംഗ്ഷൻ വഴിയും സർവീസ് നടത്തും.