കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ തയ്യൽ എംബ്രോയിഡറി ക്ലാസുകൾ ആരംഭിച്ചു. മൂന്നു മാസം നീണ്ടുനിൽക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിപാടിയിൽ മൂന്നു ബാച്ചുകളായി 60 പേർക്ക് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകും. തുടർന്നുള്ള മാസങ്ങളിൽ കേക്ക് ബേക്കിംഗ് ആൻഡ് കുക്കിംഗ്, പേപ്പർ ബാഗ് നിർമ്മാണം, എൽ. ഇ. ഡി ബൾബ് നിർമ്മാണം എന്നിവയിൽ പരിശീലനം ആരംഭിക്കും. ഫോൺ: 8089559764, 9809857560