കളമശേരി: നാമനിർദേശപത്രികകളുടെ സൂക്ഷ്മ നിരീക്ഷണം പൂർത്തിയായപ്പോൾ ഏലൂർ നഗരസഭയിലേക്കുള്ള പോരിന് 191 പേർ. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതിയാകുമ്പോഴെ ആരൊക്കെ നേർക്കു നേരുണ്ടെന്ന് കൃത്യമായ കണക്ക് ലഭിക്കൂ. എൽ.ഡി.എഫിലും യു.ഡി.എഫിലും വിമത സ്ഥാനാർത്ഥികൾ പത്രിക നൽകിയിട്ടുണ്ട്. എൽ.ഡി.എഫിൽ മുൻ ചെയർപേഴ്‌സൺ സി.പി.ഉഷയും, സിജി ബാബുവും മത്സര രംഗത്തുണ്ട്.യു.ഡി.എഫിൽ ചെയർമാനായിരുന്ന ജോസഫ് ആന്റണിയും, അയൂബ് ഖാനും കളത്തിലുണ്ട്. നഗരസഭയുടെ നായകരായിരുന്നു നാല് പേരാണ് ഇക്കുറി മത്സരിക്കുന്നത്. ആകെ 31 വാർഡുകളാണുള്ളത്.