ldf
എൽ.ഡി.എഫ് പായിപ്ര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും കേരള ഫാമിംഗ് കോർപ്പറേഷൻ ചെയർമാനുമായ കെ.കെ.അഷറഫ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എൽ.ഡി.എഫ് പായിപ്ര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും കേരള ഫാമിംഗ് കോർപ്പറേഷൻ ചെയർമാനുമായ കെ.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിടെ പ്രകാശനം സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ നിർവഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം എന.അരുൺ , സി.പി.എം പായിപ്ര ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, മുളവൂർ ലോക്കൽ സെക്രട്ടറി വി.എസ്. മുരളി, കർഷക സംഘം ജില്ല വൈസ് പ്രസിഡന്റ് കെ.എൻ.ജയപ്രകാശ് , മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. മോഹനൻ, പി.ആർ. ഷിനാജ് , ജില്ല ഡിവിഷൻ സ്ഥാനാർത്ഥി സീന വർഗ്ഗീസ്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ റിയാസ് ഖാൻ, അശ്വതി ശ്രീജിത്, ഒ.കെ.മുഹമ്മദ് , എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തിൽ മത്സരിക്കുന്ന 22 വാർഡികളിലെ സ്ഥാനാർത്ഥികളും കൺവെൻഷനിൽ പങ്കെടുത്തു. 251അംഗ ജനറൽ കമ്മിറ്റിയേയും 51അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഭാരവാഹികളായി വി.എം.നവാസ്(ചെയർമാൻ) ആർ.സുകുമാരൻ(കൺവീനർ) ഒ.കെ.മോഹനൻ(ട്രഷറർ)എന്നിവരെയും തിരഞ്ഞെടുത്തു.