scb-vadakkekara-
അഖിലേന്ത്യാ സഹകരണ വാരാഘോഷം താലൂക്കുതല സമാപന സമ്മേളനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: അഖിലേന്ത്യാ സഹകരണ വാരാഘോഷം താലൂക്കുതല സമാപന സമ്മേളനവും സെമിനാറും പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത്ത് കുമാർ, ടി.ആർ. ബോസ്, കെ.ബി. അറുമുഖൻ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എ.ബി. മനോജ്, എം.ഡി. അപ്പുക്കുട്ടൻ, ആർ.കെ. സന്തോഷ്, വി.എസ്.പ്രതാപൻ, ടി.കെ. ബാബു, കയർ ഫെഡ് മെമ്പർ ടി.കെ. മോഹനൻ, കെ.സി. സാബു, കെ.എസ് ജെയ്സി തുടങ്ങിയവർ സംസാരിച്ചു." സാമ്പത്തികം ഉൾപ്പെടുത്തലും ഡിജിറ്റലൈസേഷനും സമൂഹ മാധ്യമങ്ങളും - സഹകരണ പ്രസ്ഥാനത്തിലൂടെ " എന്ന വിഷയത്തിൽ നടന്ന സെമിനാർ മുൻ കൺസ്യൂമർ ഫെഡ് എം.ഡി എം. രാമനുണ്ണി സംസാരിച്ചു.