ak-nazeer
ചൂർണിക്കര ഗ്രാമപഞ്ചായത്ത് 14 -ാം വാർഡ് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി മധ്യമേഖല പ്രസിഡന്റ് എ.കെ. നസീർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് 14 -ാം വാർഡിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി മധ്യമേഖല പ്രസിഡന്റ് എ.കെ. നസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സന്ധ്യ അപ്പു, ബ്ലോക്ക് സ്ഥാനാർത്ഥി സിന്ധു റെജി, 14 -ാം വാർഡ് സ്ഥാനാർത്ഥി ശോഭന, 15 -ാം വാർഡ് സ്ഥാനാർത്ഥി സോമശേഖരൻ, ബി.ജെ.പി ആലുവ മണ്ഡലം ട്രഷറർ അപ്പു മണ്ണഞ്ചേരി, പഞ്ചായത്ത് പ്രസിഡന്റ് സിദ്ധാർത്ഥൻ, ബിനു മുട്ടം, പ്രണവ് തുടങ്ങിയവർ സംസാരിച്ചു.