കൊച്ചി: കേരളത്തിലെ ആരോഗ്യരംഗം പരിവർത്തനത്തിന്റെ പാതയിലാണെന്നും കൊവിഡ് പാഠമാകണമെന്നും ഊർജ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും നാഷണൽ ഹെൽത്ത് അതോറിറ്റി മുൻ ഡെപ്യുട്ടി സി.ഇ.ഒയുമായ ഡോ.ദിനേശ് അറോറ പറഞ്ഞു. സ്വകാര്യ ആശുപത്രികൾ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രാൻസ്‌ഫോമിംഗ് ഹെൽത്ത്‌കെയർ എന്ന വിഷയത്തിൽ ഫിക്കി സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ദിനേശ് അറോറ.