photo
എളങ്കുന്നപ്പുഴ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി ചേന്നാസ് മനയിൽ ഗിരീശൻ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നു

വൈപ്പിൻ: കൊച്ചിൻ ദേവസ്വം ബോർഡ് എളങ്കുന്നപുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. ക്ഷേത്രാചാര മര്യാദകൾക്കും അനുഷ്ടാനങ്ങൾക്കും പ്രാധാന്യം നൽകി കൊവിഡ് പ്രോട്ടോകോൾ പാലിച്ചു ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണത്തെ ഉത്സവം നടത്തുന്നത്.26 നുനാണ് കച്ചേരിപ്പറ, 29 നു ആറാട്ടോടെ ഉത്സവം സമാപിക്കും .