തൃപ്പൂണിത്തുറ: നഗരസഭ കൗൺസിലറും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ടി.രവീന്ദ്രനെ അനുസ്മരിച്ചു. കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിയദർശിനി ഹാളിൽ നടന്ന അനസ്മരണ പരിപാടി മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. സി.വിനോദ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി സെക്രട്ടറിമാരായ എ.ബി സാബു, ആർ.വേണുഗോപാൽ, രാജ.പി നായർ എന്നിവർ സംസാരിച്ചു.