കാലടി: ആദിശങ്കര എൻജിനീയറിങ്ങ്‌ കോളേജിൽ മൾട്ടി മീഡിയ ലാബ് പ്രവർത്തനം ആരംഭിച്ചു. വെർച്ച്വൽ റിയാലിറ്റി, ത്രീഡി സ്‌പേസ് എക്‌സ്പീരിയൻസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ്‌ ലാബ് പ്രവർത്തിക്കുന്നത്. എക്‌സിബിഷൻസ്, സമ്മിറ്റുകൾ, എക്‌സ്‌പോകൾ, ഉദ്ഘാടനങ്ങൾ തുടങ്ങിയ പരിപാടികൾ വെർച്ച്വലായി നടത്തുവാൻ മൾട്ടി മീഡിയ ലാബ്‌ വഴി സാധ്യമാകും. വിആർഹെഡ്‌സെറ്റ് ഉപയോഗിച്ച്‌ ലാബിന്റെ അകകാഴ്ചകൾ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലാബിൽ ലഭ്യമായ പ്രോഡക്റ്റിന്റെ ത്രീഡിചിത്രങ്ങളും പ്ലാറ്റ്‌ഫോം വഴി കാണുവാൻ സാധിക്കും. ആദിശങ്കരമാനേജിങ് ട്രസ്റ്റി കെ .ആനന്ദ് വെർച്ചുൽ ഈവൻമാനേജ്‌മെൻറ് പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആദിശങ്കര ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ പ്രൊഫ: സി.പി ജയശങ്കർ, സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ്‌ ജോർജ്, പ്രിൻസിപ്പൽ ഡോ.വി.സുരേഷ്‌കുമാർ , ഹെഡ് ഒഫ് ഡിപ്പാർട്ട്‌മെന്റ് പ്രൊഫ: ആർ.രാജാറാം, ലാബ്‌ ഹെഡ്‌ ഡോ. ടി .ഐ .മനീഷ്, പ്രൊഫ.കെ.ബി അനുരൂപ് തുടങ്ങിയവർ സംസാരിച്ചു. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലാണ്‌ സ്റ്റാർട്ട്അപ് ആയ എയ്‌റോബിറ്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ വെർച്ച്വൽ ഇവൻമാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ നിർമ്മാതാക്കൾ.