കാലടി : എൽ.ഡി.എഫ് കാലടി പഞ്ചായത്ത് കൺവെൻഷൻ കാലടി ഫാർമേഴ്സ് ബാങ്കിൽ ചേർന്നു. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ മാത്യൂസ് കോലഞ്ചേരി അദ്ധ്യക്ഷനായി. നേതാക്കളായ എ.കെ. വിജയൻ, കെ .തുളസി, സി.കെ. സലിംകുമാർ, എം.ടി. വർഗീസ്, ജില്ലാപഞ്ചായത്ത് കാലടി ഡിവിഷൻ സ്ഥാനാർത്ഥി ശാരദ മോഹൻ, വി.എസ്. രവി, സിബി രാജൻ എന്നിവർ പങ്കെടുത്തു .