കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ അഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7ന് ഓൺലൈൻ വഴി മഹാകവി അക്കിത്തം അനുസ്മരണം നടക്കും. ലൈബ്രറി പ്രസിഡന്റ് എൻ.ഡി. ചന്ദ്രബോസ് അദ്ധ്യക്ഷനാകും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ വിഷയം അവതരിപ്പിക്കും.