പള്ളുരുത്തി: ടൂറിസത്തിന് അനന്ത സാദ്ധ്യതളുണ്ടെങ്കിലും അധികൃതരുടെ പരിഗണന കിട്ടാതെ കുതിരക്കൂർ കരി. നാലുപാടും വെള്ളത്താൻ ചുറ്റപ്പെട്ട് കിടക്കുന്ന തുരുത്ത് കാഴ്ചയ്ക്ക് മിഴിവേകുന്നു. നിരവധി ഹോം സ്റ്റേകളും ലഘു ഭക്ഷണശാലകളും ഇവിടെയുണ്ടെങ്കിലും സാഞ്ചാരികളെ ആകർഷിക്കത്തര പദ്ധതിയൊന്നും ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. പ്രദേശവാസികൾ ഉയർത്തുന്ന പ്രധാന ആരോപണവും ഇതുതന്നെയാണ്.

നൂറ് കുടുംബങ്ങൾ

കുതരക്കൂർ കരിയിൽ ആകെയുള്ള നൂറ് കുടുംബങ്ങളാണ്. പുതിയ ടൂറിസം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയാണെങ്കിൽ ഇവരുടെ ജീവിതനം തന്നെ മാറിമറിയും. തിരഞ്ഞെടുപ്പ് കാലമടക്കുമ്പോൾ ഇവിടെ എത്തുന്ന നേതാക്കൾ പല വാഗ്ദാനങ്ങൾ നൽകി പോകുന്നതല്ലാതെ ഒന്നും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കുതരക്കൂർ കരിയിലെ പ്രധാന പ്രചരണം വികസനം തന്നെ. 300 വോട്ടർമാരാണ് തിരുത്തിലുള്ളത്. നല്ല റോഡുകൾ ഇവർക്ക് ഇനിയും അകലെയാണ്. ചെല്ലാനം പഞ്ചായത്ത് മുൻകൈയെടുത്ത് കുതിരക്കൂർ കരിയെ വികസന പട്ടികയിലേക്ക് എത്തിക്കണമെന്നാണ് ആവശ്യം.

നാടൻഭക്ഷണം

രുചികരമായ നാടൻ ഭക്ഷണമാണ് കുതരക്കൂർ കരിയിലെ മറ്റൊരു പ്രത്യേകത. ഇതുതേടി സമീപവാസികൾ എത്താറുണ്ട്. നാടൻ താറാവ്, മുട്ട, കരിമീൻ, വരാൽ, സിലോപിയ, കൊഞ്ച് എന്നിവയെല്ലാം ഇവിടെ യഥേഷ്ടം ലഭിക്കും.