പറവൂർ: എൽ.ഡി.എഫ് ഏഴിക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ. പരമേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.ആർ. ബോസ്, കെ.പി. വിശ്വനാഥൻ, കെ.ജി. ഗിരീഷ്‌കുമാർ, എം.കെ. വിക്രമൻ, പി.വി. രവി, സി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എൻ. പരമേശ്വരൻ നായർ (പ്രസിഡന്റ്), കെ.ജി. ഗിരീഷ്‌കുമാർ (സെക്രട്ടറി), എം.കെ. വിക്രമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.