പറവൂർ: എൽ.ഡി.എഫ് ചേന്ദമംഗലം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. എ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ആർ. രഘു, കെ.ബി. സോമശേഖരൻ, ടി.ജി. അനൂബ്, ടി.എം. പവിത്രൻ, ടി.ആർ. ലാലൻ, കെ.ജി. ജയ്സിംഗ് എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എ.കെ. സുരേഷ് (പ്രസിഡന്റ്), കെ.ബി. സോമശേഖരൻ (സെക്രട്ടറി), ടി.ജി. അനൂപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.