കോലഞ്ചേരി: അദ്ധ്യാപനത്തിൽ മാത്രമല്ല, മത്സ്യക്കൃഷിയിലും പയറ്റിതെളിഞ്ഞ് കോലഞ്ചേരിയിലെ അദ്ധ്യാപകർ ലോക്ക് ഡൗണിൽ തുടങ്ങിയ കൃഷി വിളവെടുത്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷി നടത്തിയത്. കെ.എസ്.ടി.എ കോലഞ്ചേരി ഉപജില്ലയിലെ അദ്ധ്യാപകരാണ് മുൻകൈയ്യെടുത്തത്. സി.ഐ.ടി.യു ജില്ല പ്രസിഡന്റ് പി.ആർ.മുരളീധരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് അജയകുമാർ അദ്ധ്യക്ഷനായി. കെ.വി. ബെന്നി,ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, വൈസ് പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ,ബെൻസൻ വർഗ്ഗീസ്, ടി.പി. പത്രോസ്, അനിൽ ടി.ജോൺ, ടി.രമാഭായി, ടി.വി. പീറ്റർ തുടങ്ങിയവർ സംസാരിച്ചു.