pradeep
പ്രദീപ്

പെരുമ്പാവൂർ: ബൈക്ക് മീഡിയനിലിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഒന്നാംമൈൽ കീടശേരി ഷൺമുഖൻ ആചാരിയുടെ മകൻ എസ്. പ്രദീപാണ് (40) മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. പി.പി റോഡിൽ ജ്യോതി ജംഗ്ഷനു മുന്നിലുള്ള മീഡിയനിലാണ് ബൈക്കിടിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ സംസ്‌കാരം പിന്നീട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. ഭാര്യ: പിറവം തട്ടാംപറമ്പിൽ ഗോപാലകൃഷ്ണന്റെ മകൾ ഡോ. ദിവ്യ. മക്കൾ: ദേവിക, വൈഗ.