തോപ്പുംപടി: കോടമഞ്ഞിൽ പൊതിഞ്ഞ് കൊച്ചി ഇന്നലെ സുന്ദരിയായിരുന്നു. തോപ്പുംപടിയിലെ വാക്ക് വേ, ഹാർബർപാലം, ബി.ഒ.ടി. പാലം, പെരുമ്പടപ്പ്‌ - കുമ്പളങ്ങി പാലം, കണ്ണങ്ങാട് - ഐലന്റ് പാലം, എഴുപുന്ന - കുമ്പളങ്ങി പാലം, തേവര പാലം, ഗോശ്രീ പാലം എന്നിവിടങ്ങളിലാണ് കോടമഞ്ഞ് മൂടിയത്. ഈ ഭാഗങ്ങളിൽ പ്രഭാത സവാരിക്ക് എത്തിയവർ പലരും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയും സെൽഫിയും എടുത്തുമാണ് മടങ്ങിയത്. ഫോർട്ട്കൊച്ചി കടപ്പുറത്തും കോട മഞ്ഞ് വിസ്മയം തീർത്തു. നേരം പുലർന്നിട്ടും സൂര്യോദയം കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നു.