കോലഞ്ചേരി: കൊച്ചു റാണിയുടെ പോരാട്ടം ഏഴു പുരുഷ കേസരികളോട് .തിരുവാണിയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ് കൊച്ചുറാണി പഴുക്കാമറ്റം ജനറൽ വാർഡിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ടേമിൽ വനിത സംവരണമായിരുന്ന ഇവിടെ നിന്ന് ജയിച്ചാണ് സി. പി.ഐ പ്രതിനിധിയായി എൽ.ഡി.എഫ് പഞ്ചായത്തംഗമായത്. അവസാന വട്ടമാണ് മുൻ നിശ്ചയിച്ചയാളെ മാറ്റി കൊച്ചുറാണിയെ തന്നെ എൽ.ഡി.എഫ് വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കുന്നത്. യു.ഡി.എഫിലെ എൻ.ടി സുരേഷ്, എൻ.ഡി.എയുടെ പി.എം.മാത്യു, വിമതനായി രംഗത്തു വന്ന കെ.കെ ജോസ് കൂടാതെ മൂന്ന് സ്വതന്ത്രന്മാരുമുണ്ട്.