അങ്കമാലി: ദേശീയ തലത്തിൽ എൻ.ഡി.എയുടെ മുന്നേറ്റം കേരളത്തിലും പ്രതിഫലിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഇത്തവണത്തെ തദ്ദേശ തിരെഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾക്ക് ബദലായി എൻ.ഡി.എയെ മുന്നണിയെ ജനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി മുൻസിപ്പാലിറ്റി എൻ.ഡി.എയെ യുടെ സ്ഥാനാർത്ഥി സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.മുൻസിപ്പൽ പ്രസിഡന്റ് ഗൗതം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, വി.കെ.ബസിത് കുമാർ, എൻ.മനോജ്, പി.എൻ.സതീശൻ, ബിജു പുരുഷോത്തമൻ, ഇ.എൻ.അനിൽ, സന്ദീപ് ശങ്കർ എന്നിവർ പ്രസംഗിച്ചു.