അങ്കമാലി: മുനിസിപ്പാലിറ്റി യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമം അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്നു . സ്ഥാനാർത്ഥി സംഗമം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. റോജി എം ജോൺ എം.എൽ.എ ,പി.ജെ ജോയ് , അഡ്വ. ഷിയോ പോൾ, കെ.വി മുരളി, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ എസ് ഷാജി, സാംസൺചാക്കോ, ഡി.സി.സി സെക്രട്ടറിമാരായ കെ.പി ബേബി, മാത്യു തോമസ്, സജീവൻ തുടങ്ങിയവർ സംസാരിച്ചു. ബേബി വി മുണ്ടാടൻ (യു.ഡി.എഫ് ചെയർമാൻ) അദ്ധ്യക്ഷത വഹിച്ചു. കെ വി മുരളി ചെയർമാനും,ബേബി എ മുണ്ടാടൻ ജനറൽ കൺവീനറും,അന്റൂ മാവേലി (കോൺഗ്രസ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്) കൺവീനറുമായി 101 അംഗ യു.ഡി.എഫ് അങ്കമാലി മുനിസിപ്പൽഇലക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു.