കൂത്താട്ടുകുളം: മുത്തോലപുരം ഗ്രാമീണവായനശാല നവീകരിച്ചു. ജോയിസ് മാമ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എൻ. സുഗതൻ സമർപ്പണം നടത്തി. സിജി സണ്ണി, സി.എ. ജോർജ്ജുകുട്ടി, വായനശാലാ പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യൻ സെക്രട്ടറി കെ. ശശികുമാർ, എസ്.എസ്.എ, ജില്ലാ പ്രോഗ്രാം ഓഫീസർ സജോയ് ജോർജ്ജ് എന്നിവർ സംസാരിച്ചു.